paviytara-

കൊല്ലം: പവിത്രേശ്വരം പഞ്ചായത്ത്തല പ്രവേശനോത്സവം അയിരുക്കുഴി ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത രമേശ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.ബി. ശശികല പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർമാരായ പി. വാസു, കെ. രമാദേവി, അദ്ധ്യാപകരായ മിനികുമാരി, എസ്.ആർ. രതീഷ്, ടി​. അനൂപ്, എസ്.എസ്.ജി അംഗങ്ങളായ ഡി. ഇന്ദിര, ടി​.എസ്. അജിത, ഡി. രാജൻ എന്നിവർ പങ്കെടുത്തു.