കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ തങ്കശേരി സെന്റ് അലോഷ്യസ് സ്‌കൂൾ ഉൾപ്പെടുന്ന പ്രദേശത്ത് കളക്ടർ എൻ.ദേവിദാസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ചുവരെ സെന്റ് അലോഷ്യസ് സ്‌കൂളും ലക്ഷ്മിനട മുതൽ ആൽത്തറമൂട് വരെയുമാണ് നിരോധനാജ്ഞ. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിസരത്ത് പൊതുയോഗമോ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാനോപാടില്ല.
അവശ്യ സർവീസുകളായ അടിയന്തര വൈദ്യസഹായം, നിയമപാലനം ,അഗ്‌നിസുരക്ഷ, സർക്കാർ പ്രവൃത്തികൾ എന്നിവയ്ക്ക് അനുമതിയുണ്ടെന്ന് കളക്ടർ അറിയിച്ചു.