ഓടനാവട്ടം: എസ്.എൻ.ഡി.പി യോഗം വെളിയം സെൻട്രൽ ശാഖയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ധന സഹായവും നൽകി. യൂണിയൻ കൗൺസിലർ ആർ. വരദരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി. രാജേന്ദ്രൻ അദ്ധ്യക്ഷനായി.സെക്രട്ടറി എം. ഗാനപ്രിയൻ സ്വാഗതം പറഞ്ഞു.ട്രസ്റ്റ്ബോർഡ് മെമ്പർ ഡി. ജയചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ എസ്. കവിരാജൻ,
ശശി ലേഖ മോഹൻ, കെ.എസ്.അനിജ, വി.എസ്.ബൈജു, എസ്.പ്രദീപ്, ജി.തുളസീധരൻ എന്നിവർ സംസാരിച്ചു.