കൊല്ലം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എഴുകോൺ ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് മലയാളം (പാർട്ട് ടൈം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു താത്കാലിക ഒഴിവ്. പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 10ന് രാവിലെ 11ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം.