കൊല്ലം: മഴക്കെടുതിയെ തുടർന്ന് കൊല്ലത്ത് തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിൽ നിലവിൽ 11 കുടുംബംഗങ്ങളിലെ 35 പേരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ടു വീടുകൾ ഭാഗികമായി തകർന്നു, 65,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതുവരെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു.