photo
തെന്മല പഞ്ചായത്ത് തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം തെന്മല ഗവ.എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.എ.അനീഷ്, വാർഡ് അംഗം ജി.നാഗരാജൻ, സ്കൂൾ പ്രഥമാദ്ധ്യാപിക എം.മിനി,സ്കൂൾ എസ്.എം.സി ചെയർപേഴ്സൺ ആമിന തുടങ്ങിയവർ സംസാരിച്ചു.