ഓയൂർ : കൊട്ടറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പൂർവവിദ്യാർത്ഥിയും പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റും കേരള സർവകലാശാല മുൻ മേധാവിയുമായ പ്രൊഫ. അലിയാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രഥമ അദ്ധ്യാപിക എം.വി.ആശ , സ്കൂൾ പ്രിൻസിപ്പൽ മിനി ജോർജ്, പി.ടി.എ പ്രസിഡന്റ് അനിൽ ആഴാതിൽ , സ്റ്റാഫ് സെക്രട്ടറി സനൂപ് എന്നിവർ സംസാരിച്ചു.