പരവൂർ: റൈറ്റിയ പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ റൈറ്റ് സ്കൂളിൽ നടത്തിയ എം.പി. വീരേന്ദ്രകുമാർ അനുസ്മരണം പ്രൊഫ. പി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. ആനന്ദ്ക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അമ്പാടി എം.ശശിധരൻ നായർ, ഡോ. ഗിരീഷ്, ഡോ. അമ്പിളി കുമാർ, ഡോ ജി. സന്തോഷ്, പ്രൊഫ. വർക്കി ജോൺ, പ്രൊഫ. ശിവൻ, അടുതല രാമചന്ദ്രൻ പിള്ള, പഠന കേന്ദ്രം ഡയറക്ടർ ജി. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.