കൊല്ലം: കൊല്ലം പാർലമെന്റ് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് എൻ.കെ.പ്രേമചന്ദ്രൻ ഇത്തവണ നേടിയത്. 2019ൽ പ്രേമചന്ദ്രൻ നേടിയ 1,48,856 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം ഇത്തവണ മറികടന്നത്. 2019ൽ 968123 വോട്ടുകൾ പോൾ ചെയ്തിരുന്നു. എന്നാൽ ഇത്തവണ പോളിംഗ് 915691 ലേക്ക് ഇടിഞ്ഞിട്ടും പ്രേമചന്ദ്രൻ ഭൂരിപക്ഷം 150302 ആയി ഉയർത്തുകയായിരുന്നു.

കൊല്ലം മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം

വർഷം സ്ഥാനാർത്ഥി, മുന്നണി, ഭൂരിപക്ഷം

1977, എൻ. ശ്രീകണ്ഠൻ നായർ, എൽ.ഡി.എഫ്, 1,13,161

2004, പി. രാജേന്ദ്രൻ, എൽ.ഡി.എഫ്, 1,11071

2019- എൻ.കെ. പ്രേമചന്ദ്രൻ, യു.ഡി.എഫ്, 1,48, 856

2024, എൻ.കെ. പ്രേമചന്ദ്രൻ, യു.ഡി.എഫ്, 150302