കൊല്ലം: മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ആലപ്പുഴ ലോക് സഭാ മണ്ഡലത്തിലുൾപ്പെട്ട കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിൽ വോട്ട് ഉയത്തി എൻ.ഡി.എയുടെ മുന്നേറ്റം. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് കരുനാഗപ്പള്ളിയിൽ നിന്ന് ലഭിച്ചത് 48839 വോട്ടുകളാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന ഡോ.കെ.എസ്.രാധാകൃഷ്ണന് 34111 വോട്ടുകളായിരുന്നു ലഭിച്ചത്. 14728 വോട്ടുകളാണ് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ എൻ.ഡി.എയ്ക്ക് വർദ്ധിച്ചത്.
അതേസമയം യു.ഡി.എഫിനും എൽ.ഡി.എഫിനും കരുനാഗപ്പള്ളിയിൽ വോട്ട് കുറഞ്ഞു. ആലപ്പുഴ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇത്തവണ ലഭിച്ചത് 57955 വോട്ടുകളാണ്. 2019ൽ ഷാനിമോൾ ഉസ്മാന് 603303 വോട്ടുകൾ ലഭിച്ചിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന് 2019ൽ 58523 വോട്ടുകൾ ലഭിച്ചപ്പോൾ ഇത്തവണ 49030 വോട്ടുകളാണ് നേടാനായത്.
കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം വോട്ട് നില
2024
യു.ഡി.എഫ് -57955
എൽ.ഡി.എഫ്- 49030
എൻ.ഡി.എ- 48839
2019
യു.ഡി.എഫ് - 63303
എൽ.ഡി.എഫ്- 58523
എൻ.ഡി.എ- 34111