p

കുണ്ടറ: മുളവന ജെ.എം.വൈ.എം.എ ലൈബ്രറി സംഘടി​പ്പി​ച്ച പ്രതിഭാസംഗമവും പഠനോപകരണ വിതരണവും ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ അഡ്വ. ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി.

കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണംനടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ഷണ്മുഖദാസ് പ്രതിഭകളെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി മുളവന രാധാകൃഷ്ണൻ, എം. കുഞ്ഞുകൃഷ്ണപിള്ള, ഷീന ജി.പിള്ള, ആർ. മോഹനൻ, അഡ്വ. സോയ ജോൺസൺ, കൃപ അനിയൻ, ആൽവിൻ സോജി, എസ്. ഉത്തര എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാലവേദി അംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു. അഡ്വ. സോയ ജോൺസൺ, ഉഷാദേവി പിള്ള എന്നിവരെ ആദരിച്ചു.