കൊല്ലം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡ് (മത്സ്യബോർഡ്) തിരുവനന്തപുരം മേഖലാ കാര്യാലയ പരിധിയിൽപ്പെട്ട ജില്ലയിലെ ഫിഷറീസ് ഓഫീസുകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. യോഗ്യത: ബിരുദം. ജില്ലയിൽ സ്ഥിരം താമസമുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരും ഫീൽഡ് ജോലിക്ക് പ്രാപ്തരും ആയിരിക്കണം. പ്രായം- 20 നും 36 നും ഇടയിൽ. അപേക്ഷകർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ സഹിതം matsyaboardkollam@gmail.com ലോ റീജിയണൽ എക്‌സിക്യുട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, റീജിയണൽ ഓഫീസ്, കാന്തി, ജി.ജി.ആർ.എ-14, എ റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി.ഒ. തിരുവനന്തപുരം - 695035 എന്ന വിലാസത്തിലോ അയക്കണം. അവസാന തീയതി 13. ഫോൺ: 0471-2325483.