കൊല്ലം: സ്വന്തം ബൂത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇരവിപുരം നിയോജകമണ്ഡലത്തിലെ 50-ാം നമ്പർ ബൂത്തിൽ ആകെ 899 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ 427 വോട്ടുകൾ നേടി പ്രേമചന്ദ്രനാണ് ഒന്നാം സ്ഥാനത്ത്. എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് 275 വോട്ട് ലഭിച്ചു. ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള പ്രദേശമായിട്ടും മുകേഷിന് 181 വോട്ടേ ലഭിച്ചുള്ളു.
നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് മികച്ച ഭൂരിപക്ഷം നേടുന്ന റെയിൽവേ ക്വാർട്ടേഴ്സാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന്റെ ബൂത്ത്. ഇവിടെ എൽ.ഡി.എഫ് ലീഡ് പ്രേമചന്ദ്രൻ വെറും രണ്ട് വോട്ടായി ചുരുക്കി. എൻ.കെ. പ്രേമചന്ദ്രൻ 235, മുകേഷ് 237, ജി.കൃഷ്ണകുമാർ- 57 എന്നിങ്ങനെയാണ് ഇവിടുത്തെ വോട്ട് നില.