photo
കമ്പലടി ജയകേരള ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ മെരിറ്റ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: കമ്പലടി ജയ കേരള ഗ്രന്ഥശാല ആൻഡ് വായനശാല യുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടത്തി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളഅമ്മ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് രേണുക ഗണേശൻ അദ്ധ്യക്ഷയായി. ഗ്രന്ഥശാല സെക്രട്ടറി വിനോദ് വിശ്വേശ്വരി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് നേതൃത്വ സമിതി കൺവീനർ മധു കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം മനു വി.കുറുപ്പ് മെരിറ്റ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടത്തി. ഗ്രന്ഥശാല എക്സിക്യുട്ടീവ് അംഗങ്ങളായ എം.ശശിധരൻ പിള്ള, പി.ജി.സജികുമാർ, മോഹനൻ പരിവണത്ത് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് വി.ശശിധരൻ പിള്ള നന്ദി പറഞ്ഞു.