പോരുവഴി: ശാസ്താംകോട്ട ജനമൈത്രി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ, പഠനാവശ്യത്തിനുള്ള മറ്റ് വസ്തുക്കൾ എന്നിവയാണ് വിതരണം ചെയ്തത്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ വച്ച് നടന്ന യോഗത്തിൽ എസ്.എച്ച്.ഒ ജെ.രാകേഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി ജാഗ്രത സമിതി അംഗങ്ങളായ എസ്. ദിലീപ് കുമാർ, സി.ഹരികുമാർ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ഷോബിൻ വിൻസെന്റ് , പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.