കൊല്ലം :പതാരം കേന്ദ്രമാക്കി എൻ.എസ് സഹകരണ ആശുപത്രിയുടെ ശൂരനാട് സെന്റർ 7ന് മന്ത്രി വി. എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് പതാരം ജംഗ്ഷനിൽ കോവൂർ കുഞ്ഞുമോൻ എം.എൽ. എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ആശുപത്രി പ്രസിഡന്റ്‌ പി.രാജേന്ദ്രൻ സ്വാഗതവും സംഘാടക സമിതി കൺവീനർ കെ.ചന്ദ്രബാബു നന്ദിയും പറയും. സെക്രട്ടറി പി.ഷിബു റിപ്പോർട്ട് അവതരിപ്പിക്കും. കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ ഏഴാമത്തെ സംരംഭമാണ് ശൂരനാട് സെന്റർ. ആശുപത്രിയുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ശൂരനാട് സെന്ററിൽ ജനറൽ -സ്പെഷ്യാലിറ്റി ഒ.പികൾ ആയിരിക്കും ആദ്യം ആരംഭിക്കുക. ലബോറട്ടറി, ഫാർമസി സൗകര്യങ്ങൾക്ക് പുറമേ സ്കൂട്ടർ ആംബുലൻസ് ഉൾപ്പെടെയുള്ള ആംബുലൻസ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഡയാലിസിസ് -ഐ.പി സൗകര്യങ്ങൾ പിന്നാലെ ആരംഭിക്കും.
ഉദ്ഘാടനം നാടിന്റെ ആഘോഷമാക്കാൻ സംഘാടക സമിതിയുടെ പ്രവർത്തനം നടക്കുന്നു.