പടിഞ്ഞാറെകല്ലട: കല്ലടയാറിന്റെ ഇരുകരകളിലുമുള്ള പടിഞ്ഞാറെ കല്ലട , മൺട്രോത്തുരുത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണങ്കാട്ട് കടവ് പാലത്തിന്റെ നിർമ്മാണ നടപടികൾ അന്തിമഘട്ടത്തിൽ. ഡിസംബറിൽ പാലം നിർമ്മാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. സമാന്തര റോഡിനായി ഇരുകരകളിലുമായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തുക ഉടമകൾക്ക് നൽകുന്നതുമായി ബന്ധപ്പെട്ട രേഖകളുടെ സൂക്ഷ്മ പരിശോധനകൾ അന്തിമഘട്ടത്തിലാണ്.
ജനുവരിയോടെ ടെണ്ടർ
2024 ജനുവരിയിൽ 4.33 കോടി രൂപ നിർവഹണ ഏജൻസി ഭൂ ഉടമകൾക്ക് നൽകുന്നതിലേക്ക് കിഫ്ബി വിഭാഗം തഹസിൽദാർക്ക് കൈമാറിയിട്ടുണ്ട്. ഇനി നഷ്ടപരിഹാരത്തുക വിതരണം ചെയ്ത ശേഷം റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്ത് കെ.ആർ.എഫ്.ബിയ്ക്ക് കൈമാറും. തുടർന്ന് ടെണ്ടർ നടപടികൾ ആരംഭിക്കും. 2025 ജനുവരിയോടെ ടെണ്ടർ നടപടി തുടങ്ങാനുള്ള ശ്രമത്തിലാണ് അധികൃതർ .
ഭൂ ഉടമകൾക്ക്
4.33 കോടി
പാലം നിർമ്മാണത്തിന്
സർക്കാർ അനുവദിച്ചത്
24. 21കോടി
158 മീ.നീളം
11 മീ.വീതി
5 സ്പാനുകൾ
സമാന്തര റോഡ്................പടിഞ്ഞാറേ കല്ലടയിൽ 125 മീ.
മൺട്രോത്തുരുത്തിൽ 590 മീ
ദൂരം ലാഭിക്കാം
അനുബന്ധ റോഡ് - പടിഞ്ഞാറേ കല്ലടയിൽ ഏകദേശം 30 സെന്റും മൺട്രോത്തുരുത്തിൽ 145 സെന്റ് ഭൂമിയുമാണ് ഏറ്റെടുത്തിട്ടുള്ളത്. സമാന്തര റോഡിന്റെ ദൂരം പടിഞ്ഞാറേ കല്ലടയിൽ 125 മീറ്ററും മൺട്രോത്തുരുത്തിൽ 590 മീറ്ററുമാണ്. പടിഞ്ഞാറേ കല്ലടയിൽ നിന്ന് കൊല്ലത്ത് എത്തിച്ചേരുവാൻ 27 കിലോ മീറ്ററാണ് നിലവിലെ ദൂരം. അഷ്ടമുടി കായലിന് കുറുകെ നിർമ്മിക്കുന്ന പെരുമൺ പാലത്തിന്റെയും കല്ലടയാറിന് കുറുകെ നിർമ്മിക്കുന്ന കണ്ണങ്കാട് പാലത്തിന്റെയും പണിപൂർത്തീകരിച്ചാൽ ഏതാണ്ട് 10 കിലോമീറ്റർ ദൂരം ലാഭിക്കാം.
ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായുള്ള നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനുള്ള അവാർഡ് എൻക്വയറി നടന്നു വരികയാണ്.
ഡിസംബറോടെ ഉടമകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിക്കും.
ബി. ദ്വിതീപ് കുമാർ,
തഹസിൽദാർ(എൽ.എ വിഭാഗം)
കിഫ്ബി ,കൊല്ലം