photo
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന നമുക്കുവേണ്ടി മണ്ണിനുവേണ്ടി കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതി ജീവനത്തിന്റെയും പാഠങ്ങൾ വീടുകളിൽ നിന്ന് കുഞ്ഞുങ്ങൾ സായത്വമാക്കണമെന്ന് സി.ആർ .മഹേഷ് എം.എൽ.എ അഭിപ്രായപ്പെട്ടു.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന നമുക്കുവേണ്ടി മണ്ണിനുവേണ്ടി കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു.അദ്ദേഹം. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. തഴവ ഗ്രാമപഞ്ചായത്ത് അംഗം മുകേഷ്, കൗൺസിൽ ജില്ലാ കൺവീനർ എച്ച്.ശബരിനാഥ്, കൺവീനർ സുമി സുൽത്താൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണം, വൃക്ഷത്തൈനടീൽ, കണ്ടൽ വനവത്കരണം, കാവ് സംരക്ഷണം, ക്ലീൻ പള്ളിക്കലാർ ചലഞ്ച്, കണ്ടൽ പഠന യാത്ര, പുഴനടത്തം, പരിസ്ഥിതി പഠനയാത്രകൾ, ഞാറ്റുവേല കാർഷിക പഠന പരിപാടി,പക്ഷികൾക്ക് തണ്ണീർക്കുടം പദ്ധതി, വിത്ത് ബോൾ നിർമ്മാണം, ഹരിതസ്വർണ്ണം പദ്ധതി, ട്രീ ആംബുലൻസ് സർവീസ്,ജൈവഭിത്തി നിർമ്മാണം,പക്ഷി നിരീക്ഷണ യാത്രകൾ എന്നിവ സംഘടിപ്പിക്കും.

: