photo
മുൻ എം.എൽ.എ ആർ.രാമചന്ദ്രന്റെ വീട്ടു വളപ്പിലെ സ്മൃതി മണ്ഡപത്തിന് സമീപം കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി അഡ്വ.എം.എസ്.താര ഓർമ്മ മരം നടുന്നു

കരുനാഗപ്പള്ളി:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. തൊടിയൂർ ഗവ.എൽ.പി സ്കൂളിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതകുമാരി ഉദ്ഘാടനം നിർവഹിച്ചു. ഷിഹാൻ ബഷി അദ്ധ്യക്ഷനായി. യു.കണ്ണൻ, കെ.ശശിധരൻ പിള്ള, എച്ച്.എം അജിത, നാസർ പാട്ടക്കണ്ടത്തിൽ, എം.ഡി.അജ്മൽ, അജാസ് എസ്.പുത്തൻപുരയിൽ, ഗ്രാമ പഞ്ചായത്ത്‌ അംഗം അൻസിയ,എം.മുകേഷ് തുടങ്ങിയവർ സംസാരിച്ചു. . കേരള മഹിളാ സംഘം കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മക്കൾക്കായി ഒരു മരം കാമ്പയിൻ സംഘടിപ്പിച്ചു. മുൻ എം.എൽ.എ ആർ.രാമചന്ദ്രന്റെ വീട്ടു വളപ്പിലെ സ്മൃതി മണ്ഡപത്തിന് സമീപം കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി അഡ്വ.എം.എസ്.താര ഓർമ്മ മരം നട്ടു. ഷെർളി ശ്രീകുമാർ,സീനാ നവാസ്, രോഹിണി, സുപ്രഭ, സീനത്ത് ബഷീർ, സംഗീത, ലൈല തുടങ്ങിയവർ പങ്കെടുത്തു.