കരുനാഗപ്പള്ളി: ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതിദിനാഘോഷത്തോടബന്ധിച്ച് നടന്ന സെമിനാർ വൃക്ഷത്തൈനട്ട് നഗരസഭ ചെയർമാൻകോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. കെ.വി.രാമനുജം തമ്പി ക്ലാസ് നയിച്ചു. ഷിഹാബ് എസ്.പൈനുംമൂട് അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ എൽ.ശ്രീലത മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഐ.വീണാറാണി, എസ്.ജയകുമാർ, എൻ.എസ്.എസ് ഓഫീസർ മേഘ എസ്. ഭദ്രൻ എന്നിവർ സംസാരിച്ചു.ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി.