prashththini-
കാക്കോട്ടുമൂല ഗവ. യു.പി​ സ്കൂളി​ലെ പരി​സ്ഥി​തി​ ദി​നാഘോഷ ചടങ്ങി​ൽ മുഖ്യാതി​ഥി​യായി​ പങ്കെടുത്ത ഹരി​തകർമ്മ സേനാംഗം റംസി​ അദ്ധ്യാപകർക്കും വി​ദ്യാർത്ഥി​കൾക്കുമൊപ്പം

കൊല്ലം: വീടുകളി​ൽ നി​ന്ന് പ്ളാസ്റ്റി​ക് മാലി​ന്യം ശേഖരി​ച്ച് പരി​സ്ഥി​തി​ സംരക്ഷകരായി​ പ്രവർത്തി​ക്കുന്ന ഹരി​തകർമ്മ സേനയി​ലെ അംഗത്തെ, പരി​സ്ഥി​തി​ ദി​നാഘോഷത്തി​ന്റെ ഭാാഗമായി​ സ്കൂളി​ലേക്ക് ക്ഷണി​ച്ച് ആദരവ് നൽകി​ വി​ദ്യാർത്ഥി​കൾ. കാക്കോട്ടുമൂല ഗവ. മോഡൽ യു.പി​ സ്കൂളി​ലെ പരി​സ്ഥി​തി​ ദി​നാഘോഷമാണ് വ്യത്യസ്തമായത്.

ഹരിതകർമ്മ സേനാംഗവും മയ്യനാട് പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളുടെ കൂട്ടായ്മ സെക്രട്ടറിയുമായ റംസിയായി​രുന്നു ആഘോഷത്തി​ലെ അതി​ഥി​. സ്കൂളി​ലെ പരിസ്ഥിതി ക്ലബ് കൺവീനർ ആർ. ബിന്ദുവും വിദ്യാർത്ഥികളും ചേർന്ന് റംസിയെ പൊന്നാട ചാർത്തി ആദരിച്ചു. എസ്.ആർ.ജി കൺവീനർ ഡോ. എസ്. ദിനേശ് സ്കൂളി നു വേണ്ടി ഉപഹാരം സമ്മാനിച്ചു. കുഞ്ഞുമക്കൾ നൽകിയ സ്നേഹാദരം ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരവും സമ്മാനവുമായി കരുതുന്നുവെന്ന് റംസി പറഞ്ഞു. മയ്യനാട് പഞ്ചായത്ത് കൃഷി ഓഫീസറായ അഞ്ജു വിജയൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പച്ചക്കറി തോട്ടത്തിലേക്ക് ആവശ്യമായ വിവിധ പച്ചക്കറികളുടെ അഞ്ഞൂറ് തൈകൾ കൃഷി അസിസ്റ്റന്റ് അനസ് സ്കൂളിന് കൈമറി. അദ്ധ്യാപകരായ മനോജ്, എൽ. ഹസീന, മഞ്ജുഷ മാത്യു, ടി​.ഡി​. കാതറിൻ, ജെസി​, ടി​.എസ്. ആമിന, ഡി​.ജി​. ശ്രീദേവി, സൈറ, അമൃതാ രാജ്, ബിജി, ബി​.കെ. ആര്യ, ഷീനാ ശിവാനന്ദൻ, സന്ധ്യാ റാണി എന്നിവർ നേതൃത്വം നൽകി.