ശാസ്താംകോട്ട: എലിസ്റ്റർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 8 മുതൽ 14 വരെ ഭരണിക്കാവിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാൽപതോളം വിദഗ്ഗ ഡോക്ടർമാർ പങ്കെടുക്കും. 8 ന് രാവിലെ10ന് സി.ആർ. മഹേഷ് എം. എൽ .എ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ. ഷെർമി റമീസും രാവിലെ 10 മുതൽ വൈകിട്ട് 1 വരെ ഫിസിഷ്യൻ ജിതിൻ വിജയനും വൈകിട്ട് 4 മുതൽ 7 വരെ ന്യൂറോളജി വിഭാഗത്തിൽ ഡോ. ഹരികൃഷ്ണനും രോഗികളെ പരിശോധിക്കും. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഡയറ്റീഷ്യന്റെ സേവനവും ഫിസിയോ സേവനങ്ങളും സൗജന്യമായി ലഭിക്കും.