bar-
കൊല്ലം ബാർ അസോസിയേഷൻ സംഘടിപ്പിച്ച ലോക പരിസ്ഥിതി സംരക്ഷണ ദിനാഘോഷ ചടങ്ങി​ൽ കൊല്ലം ജില്ലാ സെഷൻസ് ജഡ്ജ് ജി. ഗോപകുമാർ നടൻ ഷമ്മി​ തി​ലകന് ഫലവൃക്ഷത്തൈ കൈമാറുന്നു

കൊല്ലം: ബാർ അസോസിയേഷൻ സംഘടിപ്പിച്ച ലോക പരിസ്ഥിതി സംരക്ഷണ ദിനാഘോഷം കൊല്ലം ജില്ലാ സെഷൻസ് ജഡ്ജ് ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബോറിസ് പോൾ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ബാർ അസോസിയേഷനിൽ നടന്ന യോഗത്തിൽ ആദ്യ വൃക്ഷത്തൈ അദ്ദേഹം നടൻ ഷമ്മി തിലകന് കൈമാറി​. മരം നട്ടാൽ മാത്രം പോര, വളരാൻ വേണ്ട നടപടികളും ചെയ്യണമെന്ന് ജഡ്ജ് ജി​. ഗോപകുമാർ പറഞ്ഞു. അഭിഭാഷകർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. സെക്രട്ടറി അഡ്വ. കെ.ബി​. മഹേന്ദ്ര സ്വാഗതവും അഡ്വ. വൈശാഖ് നായർ നന്ദിയും പറഞ്ഞു.