കൊല്ലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ എമിഷൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എൻ.എസ് സഹകരണ ആശുപത്രി ക്യാമ്പസിൽ ആശുപത്രി സംഘം പ്രസിഡന്റ് പി. രാജേന്ദ്രൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹരിത വാതകങ്ങളായ കാർബൺ ഡൈ ഓക്‌സൈഡ്, മീഥെയിൻ, നൈട്രസ് ഓക്‌സൈഡ് എന്നിവയുടെ പുറന്തള്ളൽ നിയന്ത്രിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ആശുപത്രി വൈസ് പ്രസിഡന്റ് എ.മാധവൻപിള്ള, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം.അബ്ദുൾ ഹലീം, അസിസ്റ്റന്റ് രജിസ്ട്രാർമാരായ ജി.ബിനു, എസ്.ഷൈജു, യൂണിറ്റ് ഇൻസ്‌പെക്ടർ എസ്.ഷാൻ, ആശുപത്രി ഭരണസമിതി അംഗങ്ങളായ സൂസൻകോടി, അഡ്വ.പി.കെ.ഷിബു, അഡ്വ.ഡി.സുരേഷ്‌കുമാർ, സെക്രട്ടറി പി.ഷിബു, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഡി.ശ്രീകുമാർ, ആയുർവേദ ആശുപത്രി ചീഫ് കൺസൾട്ടന്റ് ഡോ.എം.ആർ.വാസുദേവൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.