ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ദിനാഘോഷം ഗ്രാഫ്റ്റഡ് പ്ലാവിൻ തൈകൾ നട്ട് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് അദ്ധ്യക്ഷനായി. കിഴക്കേക്കര ഗവ.സ്കൂളിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻഷീബ സിജു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാജി ചിറക്കുമേൽ , വർഗീസ് തരകൻ,രാധിക ഓമനക്കുട്ടൻ, അജി ശ്രീക്കുട്ടൻ,സെക്രട്ടറി ഷാനവാസ്, സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി , എച്ച്.എം വത്സ, കൃഷി ഓഫീസർ അശ്വതി തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
മൈനാഗപ്പള്ളി: തേവലക്കര ഈസ്റ്റ് ഗവ. എൽ.പി.സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം അദ്ധ്യാപക പരിശീലകൻ ജി.പ്രദീപ്കുമാർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാമത്സരവും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക വി.വിജയ ലക്ഷ്മി ജ്യോതിഷ് കണ്ണൻ രാജ്‌ലാൽ തോട്ടു വാൽ, ബിനിതാബിനു,അജിതാ കുമാരി, ഷിബിഎന്നിവർ സംസാരിച്ചു.