police-
പൊലീസ് ഓഫീസേഴ്‌സ് അസോ. സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന റാലി ജില്ലാ പൊലീസ് ആസ്ഥാനത്ത് സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ ഫ്ളാഗ് ഒഫ് ചെയ്യുന്നു

കൊല്ലം: പൊലീസ് ഓഫീസേഴ്‌സ് അസോ. സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷം ജില്ലാ പൊലീസ് ആസ്ഥാനത്ത് ഫലവൃക്ഷത്തൈ നട്ടുകൊണ്ട് സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ആരംഭിച്ച പ്രകൃതി സംരക്ഷണ റാലി സിറ്റി കമ്മിഷണർ ഫ്ളാഗ് ഒഫ് ചെയ്തു‌.ചടങ്ങിൽ. സി ബ്രാഞ്ച് എ.സി.പി എൻ. ഷിബു, എസ്.പി.സി എ.ഡി.എൻ.ഒ എസ്.ഐ രാജേഷ്, കെ.പി.ഒ.എ ഭാരവാഹികളായ ജില്ലാ സെക്രട്ടറി ജിജു സി.നായർ, സംസ്ഥാന നിർവ്വാഹകസമിതി അംഗം കെ. സുനി, ജോ. സെക്രട്ടറി ഡി. ശ്രീകുമാർ, കെ.പി.എ ജില്ലാ സെക്രട്ടറി സി. വിമൽകുമാർ, ജില്ലാ പ്രസിഡന്റ് എൽ. വിജയൻ, എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ ഡോ. ജി. ഗോപകുമാർ എന്നിവർ പങ്കെടുത്തു. ചിന്നക്കട റസ്റ്റ് ഹൗസിന് മുമ്പിൽ നടന്ന സമാപന സമ്മേളനത്തിൽ വനമിത്ര പുരസ്‌കാര ജേതാവ് വി.കെ. മധുസൂദനൻ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. കെ.പി.ഒ.എ ഭാരവാഹികളായ ടി. കണ്ണൻ, ഉണ്ണിരാജ, കെ.പി.എ ഭാരവാഹികളായ സി. വിനോദ്കു മാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ദേവിപ്രിയ, ഡോ. മനീഷ് ആലുക്കാസ് ഫൗണ്ടേഷൻ, എസ്.വിശ്വേശരൻ പിള്ള എന്നിവർ നേതൃത്വം നൽകി.