nnn
ബി.ജെ.പി പ്രവർത്തകർ കൊട്ടാരക്കര ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനം

കൊട്ടാരക്കര: ബി.ജെ.പിയുടെ തിളക്കമാർന്ന വിജയത്തിൽ കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. മണികണ്ഠനാൽത്തറക്ക് സമീപത്തു നിന്നും ആരംഭിച്ച പ്രകടനം ചന്തമുക്ക് വഴി പുലമൺ ജംഗ്ഷനിൽ സമാപിച്ചു. പ്രവർത്തകർ നരേന്ദ്രമോദിയുടെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചാണ് മുദ്രാവാക്യം വിളിച്ച് മുന്നേറിയത്. പുലമൺ ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ.ഡി.സത്യരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കാടാംകുളം, വൈസ് പ്രസിഡന്റ് പ്രസാദ് പള്ളിക്കൽ, രാജശേഖരൻ വലിയത്ത്, ബി.സുജിത് നീലേശ്വരം,

ശ്രീരാജ്, പള്ളിക്കൽ സന്തോഷ് , മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് രമാദേവി, നഗരസഭ കൗൺസിലർമാരായ ഗിരീഷ് , സബിത, ശ്രീരാജ് തടങ്ങിയവർ പങ്കെടുത്തു.