sidhardhah-

കൊല്ലം: സംസ്ഥാന വനം പരിസ്ഥിതി വകുപ്പിന്റെ നേതൃത്വത്തിൽ ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഫോറസ്റ്റ് കൺസർവേറ്റർ എ.പി.സുനിൽ ബാബു
പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ നിർവഹിച്ചു.
കുട്ടികൾ സംഘടിപ്പിച്ച ആദിവാസി നൃത്തവും വൃക്ഷത്തൈ വിതരണവും നടന്നു. രാവിലെ 10.30ന് ഗാന്ധി പ്രതിമയിൽ മാല ചാർത്തിയാണ് ആഘോഷങ്ങൾക്ക് തുടക്കം. ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് കോശി ജോൺ സ്വാഗതം പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജാകുമാരി, പഞ്ചായത്ത് അംഗം കെ.ഉണ്ണിക്കൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ഗിരീഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ഗിരീഷ് ചന്ദ്രൻ എന്നിവരും ആശംസകൾ നേർന്നു. ചടങ്ങിന് സ്കൂൾ മാനേജർ സുരേഷ് സിദ്ധാർത്ഥ നന്ദി രേഖപ്പെടുത്തി.