ccc
വാളകം മേഴ്‌സിഹോം ഗാന്ധിഭവനിൽ അയൽവീട്ടിൽ ഒരു മരം പദ്ധതി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രഞ്ജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷിക്കുക, അയൽക്കാർ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക, മരം നൽകുന്ന തണൽ ഭൂമിക്ക് സംരക്ഷണം നൽകുക, പരസ്പര സഹായം ഊട്ടി ഉറപ്പിക്കുക തുടങ്ങിയ സന്ദേശങ്ങൾ മുൻനിറുത്തി പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജന്റെ നേതൃത്വത്തിൽ ആരംഭിച്ച 'അയൽ വീട്ടിൽ ഒരു മരം ' എന്ന പദ്ധതി

വാളകം മേഴ്‌സി ഹോമിൽ നടപ്പിലാക്കി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രഞ്ജിത്കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജിതകുമാരി അദ്ധ്യക്ഷയായി. ഗാന്ധിഭവൻ സി.ഇ .ഒ ഡോ.വിൻസെന്റ് ദാനിയേൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ കെ.എം .റെജി, വാളകം പൊസ് ഇൻസ്‌പെക്ടർ കെ. പി.അലക്സ്‌ , സിവിൽ പൊലീസ് ഓഫീസർ അജിത്കുമാർ, ഹോസ്പിറ്റൽ ഡയറക്ടർ ഡോ. മിഥുൻ, മാനേജർ അശോകൻ, വികസന സമിതി ചെയർമാൻ ഓടനാവട്ടം അശോക്, വർക്കിംഗ്‌ ചെയർമാൻ സാം കെ.എബ്രഹാം, സമിതി അംഗം ബിനു, ഗ്രീൻ വാലി മാനേജിംഗ് ഡയറക്ടർ ഷാഫി, ജീവനക്കാർ, അന്തേവാസികൾ തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി പ്രവർത്തകനും ഗ്രീൻ വാലി നഴ്സറി ഉടമയുമായ ഷാഫിയെ ചടങ്ങിൽ ആദരിച്ചു.