കൊല്ലം: എം. മുകേഷ് എം.എൽ.എ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം നഗരത്തിൽ നടത്തിയ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. വിരഹ ഗാനങ്ങളുടെ പശ്ചാത്തലത്തിലും, തോറ്റ തൊപ്പിയേന്തിയുമായിരുന്നു മാർച്ച്. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് ഹസ്‌ന ഹർഷദ്,.ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഹസൈൻ പള്ളിമുക്ക്, ശരത് മോഹൻ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഒ.ബി. രാജേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൗശിക്.എം.ദാസ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആഷിക് ബൈജു, നേതാക്കളായ ഉല്ലാസ് ഉളിയക്കോവിൽ, സനൂപ്, അജ്മൽ അജു, ഹർഷദ് മുതിരപ്പറമ്പ്, സൈദലി, മിഥുൻ കടപ്പാക്കട, അഭിഷേക് ഗോപൻ, ഷിബു കടവൂർ തുടങ്ങിയവർ നേതൃത്വം നൽകി.