കൊല്ലം: അഞ്ചാലുംമൂട് 613-ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ 100-ാം വാർഷികാഘോഷം നാളെ വൈകിട്ട് 3ന് അഞ്ചാലുംമൂട് കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ദീർഘകാലം ബാങ്കിന്റെ പ്രസിഡന്റായിരുന്ന കുറ്റിയിൽ സോമനെ മന്ത്രി ആദരിക്കും. എം. മുകേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ബാങ്ക് സെക്രട്ടറി കെ. ശിവകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ, സഹകരണ യൂണിയൻ സംസ്ഥാന എക്സി. അംഗം കെ. രാജഗോപാൽ, കേരള ബാങ്ക് ഡയറക്ടർ അഡ്വ. ജി. ലാലു, അഞ്ചാലുംമൂട് ഡിവിഷൻ കൗൺസിലർ എസ്. സ്വർണമ്മ, കൊല്ലം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം. അബ്ദുൽ ഹലിം, കൊല്ലം ജോയിന്റ് ഡയറക്ടർ (ഓഡിറ്റ്) ലളിതാംബിക ദേവി, അസി. രജിസ്ട്രാർ ജി. ബിനു, പെരിനാട് ലക്ഷ്മി വിലാസം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. ഓമനക്കുട്ടൻപിള്ള, മുരുന്തൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ആർ. മോഹൻബാബു, സി.കെ.പി വിലാസം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. രഘുനാഥൻപിള്ള, തൃക്കടവൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് അജീഷ് അശോകൻ എന്നിവർ സംസാരിക്കും. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗത്തിൽ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് അനുമോദനം. അഞ്ചാലുംമൂട് എസ്.സി.ബി പ്രസിഡന്റ് കെ. ശിവദാസൻ സ്വാഗതവും ബാങ്ക് ബോർഡ് മെമ്പർ എൽ. അംജിത്ത് നന്ദിയും പറയും.