കൊല്ലം: മഴക്കെടുതിയുടെ ഭാഗമായി ജില്ലയിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിൽ നിലവിലുള്ളത് അഞ്ച് കുടുംബങ്ങൾ. കരുനാഗപ്പള്ളിയിലെ സൈക്ലോൺ ഷെൽട്ടറിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. അഞ്ച് കുടുംബങ്ങളിൽ നിന്ന് 13 പേരാണ് ക്യാമ്പിലുള്ളതെന്ന് അധികൃതർ അറിയിച്ചു.