പുനലൂർ: പുനലൂർ ശബരിഗിരി സ്കൂളിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും പുതിയ അദ്ധ്യായന ( ഇ.സി.സി.ഇ വിഭാഗം) വർഷാചാരണവും വൃക്ഷത്തൈകൾ നടീലും നടന്നു. പരിപാടിയുടെ ഭാഗമായി സ്കൂളിലെ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ റോസ് ഗാർഡൻ പദ്ധതിക്ക് തുടക്കമിട്ടു. സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സകൂൾ ഡയറക്ടർ അരുൺദിവാകർ, പ്രിൻസിപ്പൽ എം.ആർ.രശ്മി, കൃഷി ഓഫിസർ സൗമ്യ അഭിലാഷ്,രക്ഷാകർതൃ പ്രതിനിധി കോകില പളനി സെൽവൻ, വിദ്യാർത്ഥി പ്രതിനിധി വി.എസ്.നിരജ്ഞന തുടങ്ങിയവർ സംസാരിച്ചു. ചടങ്ങുകൾക്ക് മുന്നോടിയായി നവാഗതർക്ക് സ്കൂൾ ഡയറക്ടർ അരുൺ ദിവകർ ഉപഹാരങ്ങൾ നൽകി വരവേറ്റു.