kunnathoor-
പ്രാക്കുളത്ത് ബഷീർ അനുസ്മരണം ശൂരനാട് കോൺഗ്രസ് ഭവനിൽ മുൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി.വേണുഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: ശൂരനാട് വടക്ക് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന പ്രാക്കുളത്ത് ബഷീറിന്റെ നിര്യാണത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ അനുശോചന യോഗം ചേർന്നു. മുൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി.വേണുഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ശൂരനാട് മണ്ഡലം പ്രസിഡന്റ്‌ ആർ.നളിനാക്ഷൻ അദ്ധ്യക്ഷനായി. ശൂരനാട് വടക്ക് മണ്ഡലം പ്രസിഡന്റ് പ്രസന്നൻ വില്ലാടൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ലെത്തീഫ് പെരുംകുളം,ഗംഗാദേവി, കെ.ആർ. വേലായുധൻ പിള്ള,സരസചന്ദ്രൻ പിള്ള,കബീർ,സലിം തുടങ്ങിയവർ സംസാരിച്ചു.