k
അഖിൽ

ചാത്തന്നൂർ: താഴം ആനന്ദഗിരി ക്ഷേത്രത്തിന് സമീപമുള്ള കല്യാണ ചടങ്ങിന് പോകാനായി​ റോഡരി​കി​ൽ കാത്തുനി​ന്നവരെ ബൈക്കി​ലും കാറി​ലുമെത്തി​യ എട്ടംഗ സംഘം വെട്ടി​ പരി​ക്കേൽപ്പി​ച്ച കേസിൽ രണ്ട് പേർ പിടിയിലായി. മീനാട് ഈസ്റ്റ്‌ അഖിൽ ഭവനിൽ മനു എന്ന അഖിൽ, മീനാട് ഈസ്റ്റ്‌ കബീർ മൻസിലിൽ മുഹമ്മദ്‌ ആഷിക് എന്നിവരെയാണ് ചാത്തന്നൂർ എസ്.ഐ ദീപുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ദിനേശ് (48), വിഷ്‌ണുരാജ് (34), സുരൻ സന്യാൽ (42), സോണി ദാസ്, മുരുകൻ എന്നി​വർക്കാണ് വെട്ടേറ്റത്. ഇവർ വി​വി​ധ ആശുപത്രി​കളി​ ചികിത്സയിലാണ്.