കടയ്ക്കൽ: ചിതറ എസ്.എൻ.എച്ച് .എസ് .എസിൽ പരിസ്ഥിതി ദിനത്തിൽ അൾട്രാ ഹൈഡെൻസിറ്റി കൃഷി മാതൃകയിൽ സ്കൂൾ മുറ്റത്ത് ഒന്നര വർഷം കൊണ്ട് കായ്ഫലം ലഭിക്കുന്ന സ്വദേശിയും വിദേശിയുമായ മാവിനങ്ങൾ നട്ടുപിടിപ്പിച്ചു കൊണ്ട് നടത്തിയ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് ഗഫൂർ റാവുത്തർ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കൗൺസിലറും മാനേജ്മെന്റ് പ്രതിനിധിയുമായ പച്ചയിൽ സന്ദീപ് പരിസ്ഥിതിദിന സന്ദേശം നൽകി. കർഷക അവാർഡ് ജേതാവ് സത്താർ കൃഷി പരിപാലന രീതികൾ വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.ടി. സാബു ഹെഡ് മിസ്ട്രസ് ദീപ, പ്രസീദ് ,ബിജു ,പ്രിജി, ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.