ccc
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മുഴങ്ങോടി എൽ.പി.യു.പി.എസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹരിതകർമ്മ സേനാംഗങ്ങളായ ബീഗം നജ്മ ,ഗീത എന്നിവരെ ആദരിക്കുന്നു

തൊടിയൂർ: പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് മുഴങ്ങോടി എൽ.വി.യു.പി.എസിൽ
സംഘടിപ്പിച്ച ചടങ്ങിൽ ഹരിതകർമ്മ സേനാംഗങ്ങളായ ബീഗം നജ്മ ,ഗീത എന്നിവരെ ആദരിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു പരിസ്ഥിതി ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ സുനിത അശോകൻ ഔഷധ സസ്യ തോട്ട നിർമ്മാണവും പി.ടി .എ വൈസ് പ്രസിഡന്റ് അബ്ദുൽ സലാം പച്ചക്കറി തോട്ട നിർമ്മാണവും ഉദ്ഘാടനം ചെയ്തു. സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.