ഓച്ചിറ: ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന
പരിസ്ഥിതി ദിനാഘോഷം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷീജ അദ്ധ്യക്ഷയായി. എൻ.എസ്.എസ് വോളണ്ടിയർ ഗൗരി സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ഓഫീസർ ആർ .സിന്ധു പദ്ധതി വിശദീകരിച്ചു. ഫലവൃക്ഷതൈ വിതരണം ചെയ്യുന്ന 'സമൃദ്ധി' പദ്ധതി ഉദ്ഘാടനം സ്കൂൾ മാനേജർ എസ്. ജയചന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് നമിഷാദ്, മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ക്ലാപ്പന ഷിബു, സ്റ്റാഫ് സെക്രട്ടറി പി .എം.ബിന്ദു , സീനിയർ അസിസ്റ്റന്റ് ജാസ്മിൻ ദിവാകർ, കരുനാഗപ്പള്ളി ക്ലസ്റ്റർ പി.എ.സി പി.ആർ.ഷീബ തുടങ്ങിയവർ സംസാരിച്ചു. ശിവഗംഗ പരിസ്ഥിതി ദിന സന്ദേശം നൽകി. ആർ.ആദിത്യ പരിസ്ഥിതി ദിന ഗാനം ആലപിച്ചു വോളണ്ടിയർ ലീഡർ നിവേദ്യ സുനിൽ നന്ദി പറഞ്ഞു.