ocr
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഓച്ചിറ യൂണിറ്റ് കമ്മിറ്റി പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷകനും ഗ്രന്ഥകർത്താവുമായ പ്രൊഫ.പ്രയാർ രാധാകൃഷ്ണക്കുറുപ്പിനെ ആദരിക്കുന്നു

ഓച്ചിറ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഓച്ചിറ യൂണിറ്റ് കമ്മിറ്റി പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷകനും ഗ്രന്ഥകർത്താവുമായ പ്രൊഫ. പ്രയാർ രാധാകൃഷ്ണക്കുറുപ്പിനെ ആദരിച്ചു. തുടർന്ന് ഓച്ചിറ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. ചടങ്ങിൽ സുരേന്ദ്രൻ വള്ളിക്കാവ്, റെജി പ്രയാർ, എ.കെ.പി.എ മേഖലാ പ്രസിഡന്റ് ഉദയൻ കാർത്തിക, മുരളി അനുപമ, സുനിൽ ക്ലിയർ, ലാൽസ് ഓച്ചിറ, സന്തോഷ്, സ്വാഗത്, നിസാം, അനി വയനകം തുടങ്ങിയവർ പങ്കെടുത്തു.