ഓയൂർ : കരിങ്ങനൂർ റസിഡൻസ് അസോസിയേഷന്റെയും കെ.ആർ.എ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും നടത്തി. അസോസിയേഷൻ പ്രസിഡന്റ് എം.ബണിരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. സ്കൂൾ കുട്ടികൾക്കുള്ള ബാഗ് വിതരണം പഞ്ചായത്ത് ലൈബ്രറി കൗൺസിൽ കൺവീനർ എസ്.നാസർ വിതരണം ചെയ്തു. അസോസിയേഷൻ സെക്രട്ടറി പി.രാജേന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. എസ്.പുഷ്പവല്ലി പ്രതിഭാശാലികളായ കുട്ടികളെ പരിചയപ്പെടുത്തി, ദീപ ,കെ.തുളസീധരൻ നായർ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ. മുരളീധരൻ നന്ദി പറഞ്ഞു.