കൊല്ലം: ബീച്ചിനടുത്ത് വെടിക്കുന്ന് ഭാഗത്തെ പാറക്കെട്ടിൽ കണ്ട, നാലടിയോളം വലിപ്പമുള്ള അണലിയെ വനം വകുപ്പിന്റെ പ്രത്യേക സംഘം പിടികൂടി. പാറയിടുക്കിൽ ദിവങ്ങളായി ഒന്നിലധികം പാമ്പുകളെ പരിസരവാസികൾ കണ്ടിരുന്നു. ഇന്നു രാവിലെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നു വനം വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് നിന്നെത്തിയവരാണ് പാമ്പിനെ പിടികൂടിയത്. വലിയ പാറക്കല്ലുകൾ ശ്രമകരമായ പ്രയത്നത്തിലൂടെയാണ് നീക്കിയത്. പാറയ്ക്കടിയിൽ കൂടുതൽ വലിയ പാമ്പുകൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. വലിയ പാറകൾ നീക്കാനുള്ള ബുദ്ധിമുട്ടാണ് പ്രധാന തടസം.