1-

കൊല്ലം: വാഹനാപകടത്തിൽ വലതു തോൾസന്ധിക്ക് പൊട്ടലുണ്ടാവുകയും എല്ലുകൾ കൂടിച്ചേരാത്ത അവസ്ഥയിലെത്തുകയും ചെയ്ത 57കാരിയെ അപൂർവ ശസ്ത്രക്രിയയായ തോൾസന്ധി മാറ്റിവയ്ക്കലിലൂടെ സാധാരണ ജീവിതത്തിലേക്ക് നയിച്ച് കൊല്ലം ഉപാാസന ആശുപത്രിയിലെ ഡോക്ടർമാർ.

രണ്ടു വർഷം മുമ്പാണ് വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ഓർത്തോപീഡിക് ആൻഡ് ജോയിന്റ് റീ പ്ളേസ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ തോൾ സന്ധിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ മറ്റു ചികിത്സാ രീതികൾ ഫലപ്രദമല്ലെന്ന് കണ്ടെത്തി. തുടർന്നാണ് സങ്കീർണമായ തോൾസന്ധി മാറ്റിവയ്ക്കൽ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. കൊല്ലത്തെ ആശുപത്രികളിൽ ആദ്യമായി നടന്ന ശസ്ത്രക്രിയ വിജയകരമായി. ഉപാസനയുടെ സീനിയർ കൺസൾട്ടന്റും സന്ധി മാറ്റിവയ്ക്കൽ സർജനുമായ ഡോ. അൻസു ആനന്ദിന്റെ നേതൃത്വത്തിൽ ഓർത്തോപീഡിക് സർജൻ ഡോ. മിഥുൻ മോഹൻ, അനസ്തേഷ്യ വിഭാഗം ഡോ. ജോൺ ജോസഫ് എന്നിവർ അടങ്ങിയ വിദഗ്ദ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടമ്മയ്ക്ക് മൂന്നാം നാൾ ആശുപത്രി വിടാനുമായി.