എഴുകോൺ : എസ്.എൻ.ഡി.പി യോഗം മുക്കൂട് 955-ാം നമ്പർ ശാഖയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടന്നു. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ.നീരാവിൽ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഡി.വാരിജാക്ഷൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി എസ്.ജലജാത്മജൻ സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർമാരായ, പ്രിൻസ് സത്യൻ, അനീഷ് എന്നിവർ സംസാരിച്ചു.