അഞ്ചൽ: പനച്ചവിള പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പനച്ചവിള കശുഅണ്ടി ഫാക്ടറിയിൽ നടന്ന പരിസ്ഥിതി ദിനാഘോഷം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ബാബുപണിക്കർ, സെക്രട്ടറി വി.സുന്ദരേശൻ, ബി.മുരളി, കെ.സോമരാജൻ, നബീസ ബീവി, ഗിരിജാ ശിവദാസൻ, സജീവ്, ബി.സുദേവൻ, ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.