
കൊല്ലം: ഡിസ്ട്രിക്ട് സഹോദയ ജനറൽ ബോഡി യോഗം ഹോട്ടൽ ഷാ ഇന്റർ നാഷണലിൽ ചേർന്നു. 2023-24 ലെ വാർഷിക റിപ്പോർട്ടും കണക്കും സെക്രട്ടറി ഡോ. സുഷമ മോഹൻ അവതരിപ്പിച്ചു. വിവിധ വിഷയങ്ങളെ ആസ്‌പദമാക്കിയും ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയുമുള്ള അദ്ധ്യാപക പരിശീലന പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു.
അടുത്ത അദ്ധ്യയന വർഷത്തിൽ യുവജനോത്സവം, കിഡ് ഫെസ്റ്റ് ഇന്റർ സ്കൂൾ സ്പോർട്സ് മീറ്റ്, ചെസ്റ്റ് റോളർ സ്കേറ്റിംഗ്, വോളിബാൾ, ഫുട്ബാൾ, സൈൻസ് എക്‌സിബിഷൻ, ബാസ്കറ്റ്ബാൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്താൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
10,12 ക്ലാസുകളിൽ 2023 -24 സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ 90 ശതമാനവും
അതിന് മുകളിലും മാർക്ക് നേടിയ കുട്ടികളെ 22ന് വാളത്തുംഗൽ മന്നം മെമ്മോറിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആദരിക്കും. ജില്ലയിലെ ആയിരത്തോളം കൂട്ടികൾ പങ്കെടുക്കും.
പുതിയ ഭാരവാഹികളായി കൊല്ലം സെന്റ് മേരീസ് സ്കൂൾ ചെയർമാൻ ഡോ. ഡി.പൊന്നച്ചൻ (പ്രസിഡന്റ്), സൈലോർ ശ്രീനികേതൻ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ കിഷോർ ആന്റണി (സെക്രട്ടറി), സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ സെക്രട്ടറി യു.സുരേഷ് സിദ്ധാർത്ഥ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.