കൊല്ലം: പരാതി നൽകാൻ കടയ്ക്കൽ സ്റ്റേഷനിലെത്തിയ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് മർദ്ദിച്ച സംഭവം പിണറായി ഭരണത്തിൻ കീഴിൽ അരാജകത്വമാണ് നടക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്.

നിയമം കൈയിലെടുത്ത മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണം. ബീഹാറിലും യു.പിയിലും നടക്കുന്നതിന് സമാനമായ സംഭവമാണ് കടയ്ക്കലിൽ നടന്നത്. ജനം ബാലറ്റിലൂടെ മറുപടി നൽകിയിട്ടും സി.പി.എമ്മിന്റെ ധാർഷ്ട്യം മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.