photo
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അ‌ഞ്ചൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് അഞ്ചൽ അസി. കൃഷി ഓഫീസർ ബി.ഷാജി വൃക്ഷത്തൈ നടുന്നു

അഞ്ചൽ : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് അ‌ഞ്ചൽ റോട്ടറി ക്ലബ് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. തൈ നടീൽ ഉദ്ഘാനം അ‌ഞ്ചൽ അസി. കൃഷി ഓഫീസർ ബി.ഷാജി നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് നിബു ഐ.ജേക്കബ്, സെക്രട്ടറി ശിവദാസൻ, മനോഹരൻ നായർ, രാമചന്ദ്രൻ, ഷാജിലാൽ, ഷൈജു തുടങ്ങിയവർ പങ്കെടുത്തു.