കൊല്ലം: ലോക് സഭാ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ റോഡ് ഷോ ഇന്ന് രാവിലെ 9ന് തിരുമുക്കിൽ നിന്നാരംഭിക്കും. പരവൂർ, പാരിപ്പള്ളി, ചാത്തന്നൂർ, ഇത്തിക്കര വഴി ആദിച്ചനല്ലൂർ, കുമ്മല്ലൂർ, പൂയപ്പള്ളി, കുരിശുംമൂട്, ഓയൂർ, ചുങ്കത്തറ വഴി അമ്പലംകുന്ന്, ഇളമാട്, ആയൂർ, കോട്ടുക്കൽ, കരുകോൺ, അഞ്ചൽ, ഏരൂർ, കരവാളൂർ, പുനലൂർ, തെന്മല, കുളത്തൂപ്പുഴ, മടത്തറ, ചിതറ, കുമ്മിൾ, കടയ്ക്കൽ, നിലമേൽ തുടങ്ങി ചാത്തന്നൂർ, ചടയമംഗലം, പുനലൂർ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്ന് ചടയമംഗലത്ത് വൈകിട്ട് 7.30ന് സമാപിക്കും.