പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊല്ലം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.ഒ.എ) 58-ാമത് സംസ്ഥാന സമ്മേളനം 8, 9, 10 തീയതികളിൽ കൊല്ലത്ത് സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എൻ.രാധാകൃഷ്ണൻ നായർ നഗറിൽ മൂന്ന് ദിവസങ്ങളിലായി പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, യാത്രഅയപ്പ് സമ്മേളനം, പൊതുസമ്മേളനം എന്നിവ നടക്കും.
8ന് രാവിലെ 10ന് സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് ഡോ. എം.എ.നാസറിന്റെ അദ്ധ്യക്ഷതയിൽ നടക്കും. വൈകിട്ട് 6ന് സാംസ്‌കാരിക സമ്മേളനം സി.പി.എം പി.ബി അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും.
9ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം മാദ്ധ്യമ പ്രവർത്തകനും മാഗ്‌സസെ അവാർഡ് ജേതാവുമായ പി.സായിനാഥ് ഉദ്ഘാടനം ചെയ്യും. 10ന് ഉച്ചകഴിഞ്ഞ് നടക്കുന്ന യാത്രഅയപ്പ് സമ്മേളനം എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5.30ന് കന്റോൺമെന്റ് മൈതാനത്തെ ആനത്തലവട്ടം ആനന്ദൻ നഗറിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും.
പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചു റാണി, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി.ഗണേഷ് കുമാർ എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എ.നാസർ, ജനറൽ സെക്രട്ടറി ഡോ. എസ്.ആർ.മോഹനചന്ദ്രൻ, ജനറൽ കൺവീനർ എ.ബിന്ദു എന്നിവർ പങ്കെടുത്തു.