കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാർ നാളെ രാവിലെ 10ന് കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് ലൈബ്രറി ഹാളിൽ ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിവിധ വായന മത്സര വിജയികൾക്കും നാടകപ്രവർത്തകർക്കുമുള്ള അനുമോദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിക്കും രാവിലെ 11.30ന് നോവലും, കഥയും. കാലവും എന്ന വിഷയം ഡോ. രാജീവ്കുമാർ അവതരിപ്പിക്കും. 12.30ന് സമകാലിക സാഹിത്യത്തിലെ ഭാഷ എന്ന വിഷയം ഡോ. പി.സോമൻ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് രചനയുടെ രസതന്ത്രം എന്ന വിഷയം ഡോ. സാബു കോട്ടുക്കൽ അവതരിപ്പിക്കും.
രണ്ടാം ദിവസം രാവിലെ 10ന് ജെണ്ടർ മൂല്യങ്ങൾ സാഹിത്യത്തിൽ എന്ന വിഷയം പ്രൊഫ. എ.ജി.ഒലീന അവതരിപ്പിക്കും. 11.30ന് യാത്രയും എഴുത്തും എന്ന വിഷയം ഡോ. വള്ളിക്കാവ് മോഹൻദാസ് അവതരിപ്പിക്കും. തുടർന്ന് രാഷ്ട്രീയ പ്രതിനിധാനം സാഹിത്യത്തിൽ എന്ന വിഷയം ഡോ. കെ.ബി. ശെൽവമണി അവതരിപ്പിക്കും. കവിതയിലെ സമകാലധാരകൾ എന്ന വിഷയം കെ.സജീവ്കുമാർ അവതരിപ്പിക്കും. വിവർത്തനവും മലയാള സാഹിത്യവും എന്ന വിഷയം സിസ്റ്റർ ജൂലിയറ്റ് ജോസ് അവതരിപ്പിക്കും.
സമാപന സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സി. അംഗം എസ്.നാസർ ഉദ്ഘാടനം ചെയ്യും. പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രാവിലെ 9ന് കൊല്ലം കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് ലൈബ്രറി ഹാളിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു.